നാലുവർഷ ബിരുദം: കോളേജ് പ്രിൻസിപ്പൽമാരുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

Tuesday 28 May 2024 12:31 AM IST

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരും കോ-ഓർഡിനേറ്റർമാരുമായി നടന്ന സംവാദം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കേണ്ട കടമയാണ് അദ്ധ്യാപകർക്കുള്ളതെന്ന് മന്ത്രി പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ റിസർച്ച് ഓഫീസർമാരായ ഡോ. വി.ഷഫീഖ്, ഡോ. കെ.സുധീന്ദ്രൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. പ്രോ വൈസ് ചാൻസലർ ഡോ. എം.നാസർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി.വസുമതി, ഡോ.റിച്ചാർഡ് സ്‌കറിയ, എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പലും കാലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാം സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ. കെ.പി.വിനോദ് കുമാർ, എം.ഇ.എസ്. കോളേജ് കമ്മിറ്റി ചെയർമാൻ ഒ.സി. മുഹമ്മദ് സലാഹുദ്ദീൻ, സെക്രട്ടറി ഡോ. പി.മുഹമ്മദലി, ട്രഷറർ പ്രൊഫ. പറയിൽ മൊയ്തീൻ കുട്ടി, സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാംരാജ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement