അപകടഭീഷണി ഒഴിഞ്ഞു, ചെമ്പതപ്പാലം ട്രാൻസ്ഫോർമറിലെ കാടുവെട്ടി

Tuesday 28 May 2024 12:31 AM IST

വള്ളിക്കോട് : അപകടക്കെണിയായി മാറിയിരുന്ന വള്ളിക്കോട് ചെമ്പതപ്പാലം ട്രാൻസ്ഫോർമറിലെ കാടുവെട്ടി. ട്രാൻസ്‌ഫോർമറിന് ചു​റ്റും കാടുവളർന്നത് വൈദ്യുതി മുടക്കത്തിനൊപ്പം അപകടഭീഷണിയുമായിരുന്നു. കഴിഞ്ഞ 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് കെ.എസ്.ഇ.ബിയുടെ ഇടപെടൽ.

ഒരാൾ പൊക്കത്തിലാണ് സംരക്ഷണ വേലിപോലും ഇല്ലാത്ത ട്രാൻസ്‌ഫോർമറിന് ചു​റ്റും കാട് വളർന്നത്. കുറ്റിച്ചെടുകൾ ട്രാൻസ്ഫോർമർ മറച്ച നിലയിലും

വള്ളിച്ചെടികൾ പോസ്​റ്റുകളിലേക്ക് പടർന്ന നിലയിലുമായിരുന്നു. കാ​റ്റും മഴയും ശക്തമാകുന്ന സാഹചര്യങ്ങളിൽ ട്രാൻസ്‌ഫോർമറിൽ മുട്ടി അടിക്കാടുകൾക്ക് തീ പിടിക്കുന്നതും വൈദ്യുതി മുടങ്ങുന്നതും പതിവായിരുന്നു.

Advertisement
Advertisement