ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Tuesday 28 May 2024 12:32 AM IST

മലപ്പുറം: കോൺഗ്രസ്(ഐ)​ ചെമ്മങ്കടവ്, പാലക്കൽ വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി. ഇഫ്ത്തിഖാറുദ്ദീൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്(ഐ)​ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. നാസർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കമ്മിറ്റി(ഐ)​ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ. മുഹ്സിൻ, കോഡൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിക്ക് പൂക്കോടൻ, മഹിളാ കോൺഗ്രസ് മലപ്പുറം ബ്ലോക്ക് സെക്രട്ടറി വത്സല പുതുക്കുളങ്ങര, ആദിൽ നിൽഷിദ്, വി.രാധാകൃഷ്ണൻ, പി.സി.എച്ച്. സാദിഖലി, സക്കീർ മൂരക്കൻ, പി.കെ. അഭിരാൻ, സി.എച്ച്. റുഖ്സാന ബഷീർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement