കേശവീയം പുതിയ പതിപ്പിന്റെ പ്രകാശനം

Tuesday 28 May 2024 12:32 AM IST

കൊല്ലം: മഹാകവി കെ.സി. കേശവപിളള രചിച്ച കേശവീയം മഹാകാവ്യത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം ജൂൺ 1ന് വൈകിട്ട് 3ന് കോട്ടപ്പുറം ഗവ. എൽ.പി.എസിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും.

പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, എഴുത്തുകാരി ഡി. ഗോമതിഅമ്മ എന്നിവർ പുസ്തകം ഏറ്റുവാങ്ങും. മഹാകവി കെ.സി. കേശവപിള്ള സ്മാരക സമിതി പ്രസിഡന്റ് ആശാന്റഴികം പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. ജി.എസ്. ജയലാൽ എം.എൽ.എ ആദ്യ വില്പന നിർവഹിക്കും. കെ.പി. കുറുപ്പ്, നെടുങ്ങോലം രഘു, കെ. സേതുമാധവൻ, ബി.ബി. ഗോപകുമാർ, അഡ്വ. ലത മോഹൻദാസ്, പ്രൊഫ. വി.എസ്. ലീ, എസ്. സുഭഗകുമാർ, എം. സന്തോഷ്‌കുമാർ, എസ്. ശ്രീലാൽ, സി.ജി. ഷിബു, അഡ്വ. വി.എച്ച്. സത്‌ജിത്ത്, എസ്. മണികണ്ഠൻ, വി. രാജു, അരുൺ പനയ്ക്കൽ, രാജു ഡി.പൂതക്കുളം, പാറയിൽകാവ് സന്തോഷ് എന്നിവർ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2ന് നടക്കുന്ന കാവ്യാർച്ചന ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും. മാങ്കുളം രാജേഷ് അദ്ധ്യക്ഷത വഹിക്കും. വി.കെ. ലാൽകുമാർ സ്വാഗതവും കെ.കെ. സുരേന്ദ്രൻ നന്ദിയും പറയും.

Advertisement
Advertisement