ഇടമുറിയിൽ മൂന്നിടത്ത് മോഷണം

Tuesday 28 May 2024 12:34 AM IST

റാന്നി: ഇടമുറിയിൽ കഴിഞ്ഞ രാത്രിയിൽ മൂന്നിടത്ത് മോഷണം നടന്നു. ഇടമുറി പുതുപ്പറമ്പിൽ പി.എ.എബ്രഹാമിന്റെ വീട്, എബനേസർ മാർത്തോമ്മാ പള്ളി, സെന്റ് ജോസഫ് കത്തോലിക്ക പള്ളി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്‌.
പുതുപ്പറമ്പിൽ എബ്രഹാമിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡ് കുത്തിത്തുറന്ന് ഓട്ടു ഉരുളിയും കമ്പി പാരയും വെട്ടുകത്തിയും മോഷ്ടിച്ചു. സമീപത്തുള്ള മർത്തോമ്മ പള്ളിയുടെ ഇടതുവശത്തെ കതകും ഓഫീസ്‌ മുറിയുടെ കതകും പൊളിച്ച നിലയിലാണ്. പള്ളിക്കകത്തെ സൗണ്ട് സിസ്റ്റത്തിന് കേടുപാട് വരുത്തി. ലൈബ്രറിയും ഓഫീസ്‌ മുറിയിലെ അലമാരകളും കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്‌. അടുത്തുള്ള കത്തോലിക്ക പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ച്‌ പണം മോഷ്ടിച്ചു. അഞ്ചാം തവണയാണ് കത്തോലിക്ക പള്ളിയുടെ വഞ്ചി തകർത്തത്.

Advertisement
Advertisement