പഠനം മുടങ്ങിയവർക്ക് പ്രതീക്ഷ നൽകി പൊലീസിന്റെ 'ഹോപ്പ്'

Monday 27 May 2024 11:35 PM IST

രജി​സ്റ്റർ ചെയ്തവർക്ക് മി​കച്ച വി​ജയം

കൊല്ലം: പഠനം പാതിവഴിയിൽ മുടങ്ങിയവരെയും നിർണായക പരീക്ഷകളിൽ പരാജയപ്പെട്ടവരെയും വിജയത്തിലേക്ക് നയിക്കാൻ പൊലീസ് ആവിഷ്കരിച്ച 'ഹോപ്പ്' പദ്ധതിക്ക് വി​ദ്യാർത്ഥി​കളി​ൽ സ്വീകാര്യതയേറുന്നു.

2023-24 അദ്ധ്യയന വർഷത്തിൽ 41 പേരാണ് ഹോപ്പിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ എട്ടുപേർ സ്റ്റേറ്റ് സിലബസിലാണ് പരീക്ഷ എഴുതിയത്. മൂന്നുപേർ എസ്.എസ്.എൽ.സിയും രണ്ടുപേർ പ്ലസ്ടുവും മൂന്നുപേർ പ്ലസ് വൺ പരീക്ഷയും എഴുതി. എല്ലാവരും മികച്ച വിജയം കരസ്ഥമാക്കി.

ബാക്കിയുള്ള 33 വിദ്യാർത്ഥികൾക്ക് എൻ.ഐ.ഒ.എസ് (നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഓപ്പൺ സ്‌കൂൾ) സിലബസ് പ്രകാരം ഒക്ടോബറിലും മാർച്ചിലുമായി പരീക്ഷ എഴുതുന്നത്. ഒക്ടോബറിൽ 24പേരും മാർച്ചിൽ ഒൻപതുപേരുമാണ് പരീക്ഷയെഴുതും. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വൽ അടിസ്ഥാനമാക്കിയാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് പരിശീലനം നൽകുന്നത്.

പ്രതിഫലം വാങ്ങാതെ അദ്ധ്യാപകർ

 പ്രതിഫലം വാങ്ങാതെ അദ്ധ്യാപകർ ക്ലാസെടുക്കും

 ജില്ലയിൽ അഞ്ച് അദ്ധ്യാപകർ

 ഞായറാഴ്ച ക്ലാസ് രാവിലെ 10 മുതൽ വൈകിട്ട് 5വരെ

 മറ്റ് ദിവസങ്ങളിൽ ഓൺലൈനായി രാവിലെ 6 മുതൽ 7 വരെ
 കൗൺസലിംഗിന് സൈക്കോളജിസ്റ്റ് സേവനം

 18 വയസ് വരെയുള്ളവർക്ക് സൗജന്യ പഠനം

.............................

ജില്ലയിൽ ഇതുവരെ ഹോപ്പ് വഴി​ വിജയിച്ചത് 200 പേർ

...................................

ഫോൺ

9447142630, 9446042066

.....................................

? ഹോപ്പ് പദ്ധതി


പഠനം മുടങ്ങിയവർക്ക് വിവിധ സർക്കാർ, സർക്കാരിതര വകുപ്പുകൾ, പൊലീസ് എന്നീ വിഭാഗങ്ങളുമായി ചേർന്ന് പൊതുജന പങ്കാളിത്തതോടെ തുടർ പഠനം പൂർത്തിയാക്കാനാകുന്ന പദ്ധതിയാണ് ഹോപ്പ്.

ജീവിത പ്രതിസന്ധിയിൽ പഠനം മുടങ്ങിയവർക്കും നിർണായക പരീക്ഷയിൽ തോറ്റവർക്കും ഹോപ്പ് പദ്ധതി സഹായകരമാണ്

ഹോപ്പ് അധികൃതർ

Advertisement
Advertisement