അഗ്നിശമന സേനയുടെ കൃഷിയിൽ കുട്ടികൾക്ക് പഠനം മധുരം

Tuesday 28 May 2024 12:02 AM IST
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ എം.അബ്ദുൽ ഗഫൂർ, ടിൻസിടോം എന്നിവർ ചേർന്ന് കെ.ആർ.മീ വാറിനു കൈമാറുന്നു

മുക്കം: കൃഷിയിലൂടെ നേടിയ വരുമാനം വിദ്യാർത്ഥികളെ സഹായിക്കാൻ വിനിയോഗിച്ച് അഗ്നിശമന സേന. മുക്കം ഫയർ സ്റ്രേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃഷിഭവനുമായി ചേർന്നാണ് ഫയർ സ്റ്റേഷൻ വളപ്പിലും സിവിൽ സ്റ്റേഷൻ പരിസരത്തും ഗ്രാേ ബാഗുകളിലും മറ്റുമായി പച്ചക്കറി കൃഷി നടത്തിയത്. പയർ, വെണ്ട, പച്ചമുളക്, വഴുതിനിങ്ങ, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിലൂടെ ലഭിച്ച വരുമാനംഉപയോഗിച്ച് സമീപത്തെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുകയായിരുന്നു. പഠനോപകരണങ്ങളുടെ കൈമാറ്റം ഫയർസ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, കൃഷി ഓഫീസർ ടിൻസി ടോം എന്നിവർ ചേർന്ന് നിർവഹിച്ചു. താഴക്കോട് എ.യു.പി.സ്കൂൾ പ്രധാനാദ്ധ്യാപിക കെ. ആർ.മീവാർ ഏറ്റുവാങ്ങി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി, മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ. സത്യനാരായണൻ, കൗൺസിലർ പി. ജോഷില, വി.അജീഷ്, സച്ചിൻ മുരുകൻ, എൻ. വിജയൻ, സി.മനോജ്, ഒ. അബ്ദുൽ ജലീൽ , സനീഷ് ചെറിയാൻ, കെ.അഭിനേഷ് ,കെ. ടി. ജയേഷ്, സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement