പഠനോപകരണ വിതരണം

Tuesday 28 May 2024 12:12 AM IST

മല്ലപ്പള്ളി : ചെങ്ങരൂർ ശ്രീശുഭാനന്ദാശ്രമത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും വിദ്യാർത്ഥി സമ്മേളനവും നടന്നു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം എബി മേക്കരങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ ജ്യോത്സന മോഹൻ വിദ്യാർത്ഥികൾക്കായുള്ള ക്ലാസ് നയിച്ചു. ആശ്രമം സെക്രട്ടറി രതീഷ് കുമാർ പി, യുവജന സംഘം പ്രസിഡന്റ് ശ്രീജിത്ത് എം.ചന്ദ്രൻ , സെക്രട്ടറി മുകേഷ് പി.ടി തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന അവധിക്കാല ക്ലാസിന് സമാപനം കുറിച്ചാണ് വിദ്യാർത്ഥി സമ്മേളനം നടന്നത്.

Advertisement
Advertisement