ഗതാഗതം പുനസ്ഥാപി​ച്ചു

Tuesday 28 May 2024 12:19 AM IST

റാന്നി : കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ച പുതമൺ​ താത്കാലിക പാലം വീണ്ടും തുറന്നു. സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് പാതയും പാലവും തുറന്ന് നൽകി​യത്. ബ്ലോക്കുപടി - കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് താത്കാലിക പാലം നിർമ്മിച്ചത്.

മഴ കനത്തതോടെ തോട്ടി​ൽ ജലനി​രപ്പ് ഉയർന്ന് വെള്ളം കയറിയതി​നാൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയായി​രുന്നു. പുതി​യ പാലത്തി​ന്റെ പണി​ നടക്കുന്ന കാലയളവി​ലേക്ക് 30.60 ലക്ഷം രൂപ ചെലവി​ട്ടാണ് താൽക്കാലിക പാലവും പാതയും പണി​തത്.

Advertisement
Advertisement