പ്രതിഷ്ഠാ വാർഷിക സമ്മേ​ള​നം

Tuesday 28 May 2024 12:22 AM IST

മാന്നാർ: എസ്.എൻ.ഡി.പി യോഗം അറുനൂറ്റിമംഗലം ശാഖയിലെ പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. മാവേലിക്കര യൂണിയൻ കൺവീനർ ഡോക്ടർ എ.വി.ആനന്ദരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രത്‌​നമ്മ രാമചന്ദ്രൻ അദ്ധ്യക്ഷയായി. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, യൂണിയൻ കമ്മിറ്റിയംഗം സുരേഷ് പളളിക്കൽ, ശാഖാ സെക്രട്ടറി പി.ജി.മുരളീധരൻ, തഴക്കര മേഖലാ ചെയർമാൻ എസ്.അഖിലേഷ്, കൺവീനർ വൈ.രമേശ്, വനിതാസംഘം യൂണിയൻ ചെയർപേഴ്‌​സൺ എൽ.അമ്പിളി, കെ.രവീന്ദ്രൻ, ബീന വിശ്വകുമാർ, പി.അനിൽ, ശ്രീലത രാജീവ്, ഇന്ദിര ബാലൻ, കനകമ്മ സുരേന്ദ്രൻ എ​ന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement