പ്രതിഷ്ഠാ വാർഷിക സമ്മേളനം
Tuesday 28 May 2024 12:22 AM IST
മാന്നാർ: എസ്.എൻ.ഡി.പി യോഗം അറുനൂറ്റിമംഗലം ശാഖയിലെ പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. മാവേലിക്കര യൂണിയൻ കൺവീനർ ഡോക്ടർ എ.വി.ആനന്ദരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രത്നമ്മ രാമചന്ദ്രൻ അദ്ധ്യക്ഷയായി. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, യൂണിയൻ കമ്മിറ്റിയംഗം സുരേഷ് പളളിക്കൽ, ശാഖാ സെക്രട്ടറി പി.ജി.മുരളീധരൻ, തഴക്കര മേഖലാ ചെയർമാൻ എസ്.അഖിലേഷ്, കൺവീനർ വൈ.രമേശ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ എൽ.അമ്പിളി, കെ.രവീന്ദ്രൻ, ബീന വിശ്വകുമാർ, പി.അനിൽ, ശ്രീലത രാജീവ്, ഇന്ദിര ബാലൻ, കനകമ്മ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.