അപേക്ഷ ക്ഷണിച്ചു

Tuesday 28 May 2024 12:32 AM IST

പത്തനംതിട്ട : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ഒരുവർഷം പൂർത്തിയാക്കിയവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് 2024- 2025 അദ്ധ്യയന വർഷത്തിൽ പുതുതായി എൽ.കെ.ജി, ഒന്നാം ക്ലാസ് അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷൻ നേടുന്ന സ്‌കൂളിൽ നിന്ന് ലഭ്യമാക്കിയ സാക്ഷ്യപത്രം, പദ്ധതി അംഗത്തിന്റെ അംഗത്വ കാർഡ്, അംശദായ പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരിൽ മാത്രം ഉള്ളത്) എന്നിവയുടെ പകർപ്പ് സഹിതം 10ന് മുൻപായി ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0468 2220248.

Advertisement
Advertisement