ലയൺസ് ക്ലബ് മേഖലാ സമ്മേളനം

Tuesday 28 May 2024 12:50 AM IST

അഞ്ചൽ: അഞ്ചൽ ടൗൺ, ചടയമംഗലം ജഡായു, ഓയൂർ ടൗൺ, എന്നീ ലയൺസ് ക്ലബ്ബുകളുടെ മേഖലാ സമ്മേളനവും സേവനപരിപാടികളുടെ അവലോകന യോഗവും അഞ്ചൽ ഹോട്ടൽ ഹൈബിസിൽ നടന്നു. യോഗം മുൻ ഐ.ജി എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എം.നിർമ്മലൻ അദ്ധ്യക്ഷനായി. വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളായ ശിവശങ്കരപിള്ള, ഷീല, കെ.ആർ.അജി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ക്ലബ് പ്രസിഡന്റുമാരായ എസ്.ബിനു, ശിവശങ്കരപിള്ള, സരസ്വതി രവീന്ദ്രനാഥ്, റീജിയൻ ചെയർപേഴ്സൺ രാധാമണി ഗുരുദാസ്, ഡിസ്ട്രിക്ട് സെക്രട്ടറി ആർ.വി.ബിജു, ജി. രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. നൂറിലധികം പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ, കാഴ്ച വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട വിതരണം സൗജന്യ പ്രമേഹ പരിശോധന, ഭക്ഷണ വിതരണം, ചികിത്സാ ധനസഹായവിതരണം എന്നിവ എല്ലാവിഭാഗം ആളുകളിലേക്കും എത്തിക്കുവാൻ കഴിഞ്ഞുവെന്ന് സോൺ ചെയർമാൻ എം.നിർമ്മലൻ പറഞ്ഞു.

Advertisement
Advertisement