സ്വദേശാഭിമാനി പബ്ലിക് ലൈബ്രറിയിൽ വർണ്ണപ്പമ്പരം

Wednesday 29 May 2024 1:50 AM IST

പോരുവഴി: ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള പബ്ലിക് ലൈബ്രറിയുടെയും അഴകിയകാവ് ഗവ.എൽ.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ വർണ്ണപ്പമ്പരം 2024 സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളഅമ്മ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എം.എസ്.സൂരജ് അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ബി.ഹരിഗോവിന്ദ് സ്വാഗതം പറഞ്ഞു.

ഹെഡ്മാസ്റ്റർ പ്രീതി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ്, പി.ടി.എ പ്രസിഡന്റ് ജി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ഗ്രീഷ്മ ഗോപൻ നന്ദി പറഞ്ഞു. തുടർന്ന് സജീവ് ശൂരനാട് കാർട്ടൂൺ പ്രദർശനവും പരിചയപ്പെടലും നടത്തി. എം.എസ്.സൂരജ് ഒറിഗാമിയും സുവർണ്ണൻ പരവൂർ ആടാം പാടാം കളികളും ചിരികളും എന്ന പ്രോഗ്രാമും നടത്തി. ഗ്രന്ഥശാല അംഗങ്ങളായ വേണുഗോപാൽ, രാജേഷ് കുമാർ, കെ. കൃഷ്ണകുമാർ ശിവപ്രിയ, എം.എസ്.കീർത്തി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement