പൗ​ര​വേ​ദി പഠ​നോ​പ​ക​ര​ണ ച​ല​ഞ്ച്

Tuesday 28 May 2024 12:52 AM IST

കൊട്ടിയം: നിർ​ധ​ന​രാ​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി കൊ​ട്ടി​യം പൗ​ര​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 'പഠ​നോ​പ​ക​ര​ണ ച​ല​ഞ്ച്' ആ​രം​ഭി​ച്ചു. ജൂൺ 7 വ​രെ​യാ​ണ് ച​ല​ഞ്ച്. ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി ഏ​തൊ​രാൾ​ക്കും നോ​ട്ട്​ബു​ക്ക്, പേ​ന, പെൻ​സിൽ, ബാ​ഗ്, ഇൻ​സ്​ട്ര​മെന്റ് ബോ​ക്‌​സ്​, റ​ബ്ബർ, കു​ട എ​ന്നി​ങ്ങ​നെയുള്ള ഏത് പഠനോപകരണങ്ങളും വാ​ങ്ങി കൊ​ട്ടി​യം സ​ബ് ര​ജി​സ്​ട്രാർ ഓ​ഫീ​സി​ന് എ​തിർ​വ​ശ​മു​ള്ള പൗ​ര​വേ​ദി ഓ​ഫീ​സിൽ എ​ത്തി​ക്കാ​വു​ന്ന​താ​ണ്. വാ​ങ്ങി നൽ​കാൻ ക​ഴി​യാ​ത്ത​വർ​ക്ക് അ​തി​നു​ള്ള പ​ണം നൽ​കാം. പഠ​നോ​പ​ക​ര​ണ​ങ്ങൾ എ​ത്തി​ച്ചു നൽ​കാൻ ബു​ദ്ധി​മു​ട്ടു​ള്ള​വർ ബന്ധപ്പെട്ടാൽ ഭാ​ര​വാ​ഹി​കൾ എ​ത്തി പഠ​ന സാ​മ​ഗ്രി​കൾ ശേഖരിക്കും. ഫോൺ: 9446820112, 94971 43000, 94461 8430. ഗൂ​ഗിൾ പേ ആ​യും പ​ണം അ​യ​യ്​ക്കാ​വു​ന്ന​താ​ണ്. ഗൂ​ഗിൾ പേ ന​മ്പർ: 94971 43000.

Advertisement
Advertisement