ഹോട്ടലുകളിലെ വില ഏകീകരിക്കും 

Wednesday 29 May 2024 12:52 AM IST

കൊല്ലം: കോർപ്പറേഷൻ പരിധിയിലുള്ള ഹോട്ടലുകളിലെ വില ഏകീകരിക്കാനും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാനും മേയർ പ്രസന്ന ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ താലുക്ക് സപ്ലൈ ഓഫീസറെയും തീരുമാനം പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്ലീൻ സിറ്റി മാനേജരെയും ചുമതലപ്പെടുത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭഷണവും കുടിവെള്ളവും സജ്ജീകരിക്കുന്നത് കണ്ടെത്തിയാൽ സ്ഥാപനങ്ങൾ അടച്ചുപുട്ടും. തട്ടുകടകളിൽ അടക്കം പരിശോധിക്കുന്നതിന് ഹെൽത്ത് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. വില ഏകീകരിക്കാനും വില വിവരപ്പട്ടികയുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളുമായി ചർച്ച നടത്താനും നാളെ മേയറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്. ജയൻ, യു.പവിത്ര, സവിതാദേവി, സജീവ് സോമൻ, കോർപ്പറേഷൻ അഡി​ഷണൽ സെക്രട്ടറി എസ്.എസ്. സജി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement