കൊൽക്കത്ത കലക്കീട്ടാ!

Tuesday 28 May 2024 4:13 AM IST

അത്യന്തം ആവേശജനകമായിമാറിയ ഐ.പി.എൽ പതിനേഴാം സീസൺ എന്നാൽ തികച്ചും ഏകപക്ഷീയമായിപ്പോയ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീട ധാരണത്തോടെ മനോഹരമായി പര്യവസാനിച്ചു.

ലീഗ് ഘട്ടത്തിൽ ഏറ്റവും സ്‌ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയ‌ർന്ന ടീം ടോട്ടൽ ഈ സീസണിൽ കുറിച്ചസൺറൈസേഴ്സ് ഹൈദരബാദ് പക്ഷേ ഫൈനലിൽ നനഞ്ഞ പടക്കമായിപ്പോയി. ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയെ പുറത്താക്കി കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകിയ സ്റ്റാർക്ക് താൻ ഒരു ബിഗാമാച്ച് പ്ലെയറാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ഫൈനലിലെ താരവും സ്റ്റാർക്ക് തന്നെ. സ്റ്റാർക്കിനായി മുടക്കിയ 24.75കോടി രൂപയും മുതലായ പ്രകടനം. മറുപടിക്കിറങ്ങിയ കൊൽക്കത്ത അനായാസം 10.3 ഓവറിൽ ജയിച്ചു കയറുകയായിരുന്നു. ഐ,പി.എൽ പ്ലേഓഫുകളിലെ തുടർച്ചയായ നാലാം അർ‌ദ്ധ സെഞ്ച്വറിയുമായി വെങ്കിടേഷ് അയ്യർ (പുറത്താകാതെ 26 പന്തിൽ 52) ബാറ്റിംഗിൽ അവരുടെ മുന്നണിപ്പോരാളിയായി. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്ന കൊൽക്കത്ത തന്നെയായിരുന്നു ഇത്തവണ കിരീടം നേടാൻ ഏറ്റവും യോഗ്യർ. രമൺദീപ്, ഹർഷിത്, വൈഭവ്, അംഗ്രിഷ് രഘുവംശി തുടങ്ങി കൊൽക്കത്തയുടെ ഒരുപിടി ആഭ്യന്തര താരങ്ങ

ൾ ടീമിനറെ വിജയങ്ങളിൽ നി‌ർണായക പങ്കുവഹിച്ച് ലൈംലൈറ്റിലേക്കെത്തി.

പണ്ഡിറ്റ് ഗംഭീരം

കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും മെന്റ‌ർ ഗൗതംഗംഭീറിന്റെയും അണിയറയിലെ തന്തങ്ങളുടെ കൂടി വിജയമാണ് പത്ത് വ‌ഷത്തിന് ശേഷം കൊൽക്കത്തയുടെ ഐ.പി.എൽ കീരട നേട്ടം. 2021ൽ ബ്രണ്ടൻ മക്കുല്ലത്തിന്റെ പകരക്കാരനായി കൊൽക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത പണ്ഡിറ്റിന് ആദ്യ രണ്ട് സീസണുകളിൽ തിരിച്ചടികൾ നേരിട്ടെങ്കിലും മൂന്നാം സീസണിൽ ടീമിന് കിരീടം സമ്മാനിക്കാനായി. ഐ.പി.എൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ കോച്ചും അദ്ദേഹമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ടീമുകൾക്ക് രഞ്ജി ട്രോഫികിരീടം സമ്മാനിച്ചിട്ടുണ്ട്. രണ്ട് തവണ ക്യാപ്ടനായി കൊൽക്കത്തയെ ചാമ്പ്യൻമാരാക്കിയ ഗൗതം ഗംഭീർ മെന്ററെന്ന നിലയിലും ടീമിന് കിരീടത്തിലേക്കുള്ള ഉപദേശങ്ങൾ നൽകി. സുനിൽ നരെയ്നെ വീണ്ടും ഓപ്പണറാക്കാനുള്ള തീരുമാനമെല്ലാം ഗംഭീറിന്റെതായിരുന്നു.

വീണ്ടും ശ്രേയസ്

പരിക്കും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടലും വാർഷിക കരാ‌ർ നഷ്ടപ്പെടലുമെല്ലാമായി സമീപകാലത്ത് ഏറെ തിരിച്ചടി നേരിട്ട ശ്രേയസ് അയ്യറുടെ തിരിച്ചുവരവ് കൂടിയായി ഈ കിരീട നേട്ടം. ക്യാപ്ടനായി മുന്നിൽ നിന്ന് നയിച്ച ശ്രേയസ് കൃത്യമായ ബൗളിംഗ് ചേഞ്ചുകളുമൊക്കെയായി വിജയവഴിയിലൂടെ ടീമിനെ നയിച്ചു. മതസരങ്ങളിൽ നിന്ന് 351 റൺസ് നേടി ബാറ്റിംഗിലും ടീമിന് സഹായമായി.

കൊലമാസ്

കൊൽക്കത്ത ഈ സീസണിൽ തോറ്റത് മൂന്ന് മത്സരങ്ങളിൽ മാത്രം

സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്തത് കൊൽക്കത്തയാണ് (110).
ആറ് തവണ എതിരാളികളെ ഓള്‍ഔട്ടാക്കി.

ആറ് ബൗളര്‍മാർ 10 വിക്കറ്റിലേറേ നേടി.

സീസണില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്ത ടീം.

നാല് ബാറ്റര്‍മാര്‍ 300 റണ്‍സിന് മുകളിലും സ്‌കോര്‍ ചെയ്തു.

Advertisement
Advertisement