ക്യൂറേറ്റർമാർക്ക് 25 ലക്ഷം വീതം

Tuesday 28 May 2024 4:15 AM IST

ചെന്നൈ: ഐ.പി.എൽ പിതിനേഴാം സീസണിനായി മികച്ച പിച്ചും മൈതാനവും ഒരുക്കിയ സ്ഥിരം വേദികളായ 10 ഗ്രൗണ്ടുകളിലേയും ക്യൂറേറ്റ‌ർമാർക്കും ഗ്രൗണ്ട്‌സ്‌മാൻ മാർക്കും 25 ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മൂന്ന് അഡീഷണൽ മൈതാനങ്ങളിലെ ക്യൂറേറ്റർമാർക്ക് 10 ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ തന്റെ എക്സിലെ അക്കൗണ്ടിലൂടെ അറിയിച്ചു.

വാഴ്ത്തപ്പെടാത്ത ഹീറോസ് എന്നാണ് ക്യൂറേറ്റർമാരേയും ഗ്രൗണ്ട്‌സ്‌മാൻമാരേയും ജയ് ഷാ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ഉന്നത നിലവാരത്തിലുള്ള പിച്ചുകളൊരുക്കിയ ക്യൂറേറ്റർമാരേയും ഗ്രൗണ്ട്‌സ്മാൻമാരേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും നിങ്ങളുടെ സംർപ്പണത്തിനും കഠിനാധ്വാനത്തിനും വളരെ നന്ദിയെന്നും ജയ്‌ഷാ എക്സിൽ പറഞ്ഞു.

Advertisement
Advertisement