യമാൽ സ്പാനിഷ് ടീമിൽ: അസൻസിയോ ഇല്ല

Tuesday 28 May 2024 4:16 AM IST

മാഡ്രിഡ്: യൂറോകപ്പിനുള്ള 29 അംഗ സാധ്യതാ ടീമിനെ കോച്ച് ലൂയിസ് ഡ ല ഫ്യുയൻ്റ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ കൗമാര വിസ്മയങ്ങളായ പതിനാറുകാരൻ ലമിനെ യമാൽ, പതിനേഴുകാരൻ പാവു കുബാർസി എന്നിവർ ടീമിലുണ്ട്. അതേസമയം പതിവുമുഖങ്ങളായ മാർകോ അസൻസിയോ, ജറാർഡ് മൊറേനൊ, പാബ്ലോ സരാബിയ എന്നിവരെ ഒഴിവാക്കി. ബാഴ്സയുടെ ഫെർമിൻ ലോപസ്, റയൽ ബെറ്റിസിന്റെ അയോസെ പെരസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജൂൺ 7ന് അവസാന 26 അംഗ ടീമിനെ പ്രഖ്യാപിക്കും.

Advertisement
Advertisement