ജയത്തോടെ സാവിയോട് ബൈ പറഞ്ഞ് ബാഴ്സ

Tuesday 28 May 2024 4:17 AM IST

സെവിയ്യ: സ്പാനിഷ് ലാലിഗയിൽ സീസണിലെ അവസാന അമത്സരത്തിൽ സെവിയ്യയെ 2-1ന് കീഴടക്കി ജയത്തോടെ സീസൺ അവസാനിപ്പിച്ച് ബാഴ്സലോണ. ബാഴ്സയുടെ പരിശീലകൻ എന്ന നിലയിൽ സാവി ഹെർണാണ്ടസിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. സെവിയയ്യുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലെവൻഡോവ്‌സ്കിയും ഫെർമിൻ ലോപസുമാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. യൂസുഫ് അൽ നസ്‌റി സെവിയ്യക്കായി ലക്ഷ്യം കണ്ടു. 38 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ സീസൺ അവസാനിപ്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള റയലിന് 95 പോയിന്റാണുള്ളത്. സീസണിൽ നിറം മങ്ങിപ്പോയ സെവിയ്യ 41 പോയിന്റുമായി 14-ാം സ്ഥാനത്താണ്.

Advertisement
Advertisement