ഗംഭീറുമായി ചർച്ച നടത്തി ജയ്ഷാ, ബ്ലാങ്ക് ചെക്ക് നൽകി ഷാരൂഖ് ല
ചെന്നൈ: കൊൽക്കത്ത ഐ.പി.എൽ ചാമ്പ്യന്മാരായതിന് പിന്നാലെ മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഐ.പി.എൽ
ഫൈനലിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഏറെ നേരം ഗംഭീറുമായി സംസാരിച്ചിരുന്നു.
അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരൂഖ് ഖാൻ നെറ്റിയിൽ ചുംബിച്ചാണ് ഫൈനലിന് ശേഷം ഗംഭീറിനെ അഭിനന്ദിച്ചത്.പിന്നീട് ഗംഭീറിന് ഷാരൂഖ് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകിയെന്നും എത്ര രൂപ പ്രതിഫലം വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. പത്ത് വർഷത്തേയ്ക്ക് ഗംഭീർ ടീമിൽ തുടരണമെന്നാണ് ഷാരൂഖിന്റെ ആവശ്യം.