'ദേ പിന്നെയും വില കൂടി'; സ്വർണത്തിനൊപ്പം വെള്ളിയ്‌ക്കും കുതിച്ചുചാട്ടാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,480 രൂപയാണ്. ഇന്നലെ 53,320 രൂപയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,470 രൂപയായി. മേയ് 26, 25, 24 എന്നീ ദിവസങ്ങളിലെ ഒരു പവൻ സ്വർണത്തിന്റെ വില 53,120 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ചെറിയ സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു.
വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 101 രൂപയാണ്. ഇന്നലെ 97.50 രൂപയായിരുന്നു.
മേയിലെ സ്വർണനിരക്ക്
മേയ് 28₹53,480
മേയ് 27₹53,320
മേയ് 26₹53,120
മേയ് 25₹53,120
മേയ് 24₹53,120
മേയ് 23₹53,840
മേയ് 22₹54,640
മേയ് 21₹54,640
മേയ് 20₹55,120
മേയ് 19₹ 54,720
മേയ് 18₹ 54,720
മേയ് 17₹ 54,080
മേയ് 16₹ 54,280
മേയ് 15₹ 53,720
മേയ് 14₹53,400
മേയ് 13₹53,720
മേയ് 12₹53,800
മേയ് 11₹53,800
മേയ് 10₹ 54,040
മേയ് 09₹52,920
മേയ് 08₹53,000
മേയ് 07₹53,080
മേയ് 06₹52,840
മേയ് 05₹52,680
മേയ് 04₹52680
മേയ് 03₹52680
മേയ് 02₹53,000
മേയ് 01₹52,440