സോണി ഇന്ത്യ അൾട്ട് പവർ സൗണ്ട് സീരീസ്

Wednesday 29 May 2024 12:38 AM IST

കൊച്ചി: സോണി ഇന്ത്യ വയർലെസ് സ്പീക്കറുകളുടെയും നോയ്‌സ്‌ക്യാൻസലിംഗ് ഹെഡ്‌ഫോണുകളുടെയും പുതിയ സീരീസായ അൾട്ട് പവർ സൗണ്ട് വിപണിയിൽ അവതരിപ്പിച്ചു. സംഗീത പ്രേമികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ സ്പീക്കറുകൾ ആഴത്തിലുള്ളതും വ്യക്തവുമായ ശബ്ദം നൽകും. വയർലെസ് സ്പീക്കറുകളായ അൾട്ട് ടവർ 10,അൾട്ട് ഫീൽഡ് 7, അൾട്ട് ഫീൽഡ് 1, വയർലെസ് നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണായ അൾട്ട് വെയർ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അൾട്ട് പവർ സൗണ്ട് സീരീസ്.അൾട്ട് ബട്ടൺ ഉൾപ്പെടുന്നതാണ് സീരീസിലെ എല്ലാ മോഡലുകളും.
അൾട്ട് ടവർ 10 89,999 രൂപയ്ക്കും, അൾട്ട് ഫീൽഡ് 7 39,990 രൂപയ്ക്കും കറുപ്പ് നിറത്തിൽ ലഭിക്കും. അൾട്ട് ഫീൽഡ് 1 കറുപ്പ്, വെള്ള, ഓറഞ്ച്, ഫോറസ്റ്റ് ഗ്രേ നിറങ്ങളിൽ 10,999 രൂപയ്ക്ക് ലഭിക്കും. കറുപ്പ്, വെള്ള, ഫോറസ്റ്റ് ഗ്രേ നിറങ്ങളിൽ വരുന്ന വയർലെസ് നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണായ അൾട്ട് വെയറിന് 16,990 രൂപയാണ് വില.

Advertisement
Advertisement