സാമൂഹിക ശാക്തീകരണത്തിന് ആമസോൺ

Wednesday 29 May 2024 12:42 AM IST

കൊച്ചി: വിവിധ സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം തുടർന്ന് ആമസോൺ. നൈപുണ്യ വികസനം, വിദ്യാഭ്യാസം, ദുരിതാശ്വാസ സഹായം, സാമൂഹ്യ ശാക്തീകരണം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ആമസോൺ ഇതിനകം രാജ്യവ്യാപകമായി 7.8 ദശലക്ഷത്തിലധികം ആളുകളിൽ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്തു. താഴേക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്കുന്നതിലാണ് ആമസോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ ജീവിതത്തിൽ നിർണായകമായ കഴിവുകൾ നേടാനുള്ള അവസരം നല്കി. കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസത്തിലെ വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പോലുള്ള പ്രോഗ്രാമുകൾ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക തടസം ഒരു വെല്ലുവിളിയായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ നിരവധി സ്‌കോളർഷിപ്പ് പ്രോഗ്രാമുകളും ആമസോൺ നടപ്പാക്കുന്നുണ്ട്.

Advertisement
Advertisement