'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി വിപുലീകരിക്കാൻ മലബാർ ഗ്രൂപ്പ്

Wednesday 29 May 2024 12:12 AM IST

പ്രതിദിനം 51,000 പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും

കോഴിക്കോട്: വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കാൻ മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി വിപുലീകരിക്കുന്നു. നിലവിൽ പ്രതിദിനം 31,000 പേർക്ക് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെ പിന്തുണച്ച് ആരംഭിച്ച പദ്ധതിയിൽ വരുംവർഷം പ്രതിദിനം 51,000 പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.
വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ആഗോള വിശപ്പുദിനത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിച്ചു. വിശപ്പ് രഹിത ലോകമെന്ന ആശയം ശരിയായ അർത്ഥത്തിൽ പ്രാവർത്തികമാക്കാൻ മലബാർ ഗ്രൂപ്പിന് കഴിയുന്നുണ്ടെന്ന് അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വിപുലീകരണ പദ്ധതി നടപ്പാക്കുമ്പോൾ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിലാണ് ഭക്ഷണമെത്തിക്കുകയെന്ന് എം പി അഹമ്മദ് പറഞ്ഞു.
ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ റഹീം എം.എൽ.എ, ഹംഗർ ഫ്രീ വേൾഡ് ഡൊണേഷൻ പേയ്‌മെന്റ് ഗേറ്റ്‌വേ അനാച്ഛാദനം ചെയ്തു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ഐ.പി.ആർ.എച്ച് ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് പ്രൊജക്ട് ഹെഡ് ഡോ. ബാസിത്ത് വടക്കയിൽ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ കെ. പി വീരാൻകുട്ടി,ഓപ്പറേഷൻസ് എം.ഡി ഒ. അഷർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ. കെ നിഷാദ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement