പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതിയ ഷോറൂം കുന്നത്തങ്ങാടിയിൽ

Wednesday 29 May 2024 12:13 AM IST

കൊച്ചി: ഗ്യഹോപകരണ വിതരണ രംഗത്തെ മുൻനിരക്കാരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 76ാം ഷോറൂം തൃശൂർ അരിമ്പൂർ കുന്നത്തങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഷോറൂമിന്റെ ആശീർവാദകർമ്മം അരിമ്പൂർ സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ടും ഷോറൂമിന്റെ ഉദ്ഘാടനം അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ ജയകുമാറും നിർവഹിച്ചു. ആദ്യ വില്പന പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ നിർവഹിച്ചു. ഒപ്റ്റിമ ബ്രാൻഡ് സി.എം.ഡി ഹുറേഷി അഹമ്മദാലി വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീഷ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് ഡയറക്ടർ കിരൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള സ്വർണ നാണയ സമ്മാനത്തിനുള്ള നറുക്കെടുപ്പ് ഹുറോഷി അഹമ്മദാലി നടത്തി.
ലോകോത്തര ബ്രാൻഡുകളായ എൽജി, സോണി, സാംസംഗ്, വേൾപൂൾ, ഗോദ്‌റേജ്, ഒപ്പോ, വിവോ, ആപ്പിൾ,ലോയ്ഡ് തുടങ്ങി ലോകത്തിലെ എല്ലാ മുൻനിര ബ്രാൻഡുകളുടെയു ഉൽപ്പന്നങ്ങൾ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്.

Advertisement
Advertisement