കോടിയേരി ബാലകൃഷ്ണൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Wednesday 29 May 2024 12:00 AM IST

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ദമാം നവോദയ ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ രംഗത്തുള്ള വ്യക്തിക്കും കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് യൂണിറ്റിനുമാണ് അവാർ‌ഡ്. ജൂൺ 21നു മുമ്പ് kodiyeriaward@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കാം. അവാ‌ർഡിനായി പേര് നിർദ്ദേശിക്കാനും അവസരമുണ്ട്. കില ഡയറക്ടർ ഡോ. ജോയി ഇലമൺ, എ.ജി. ഒലീന, അനീഷ്യ ജയദേവൻ എന്നിവരുൾപ്പെട്ട ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കും.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 15 പേരും സ്ഥാപനങ്ങളും 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി നൽകണം. തുടർന്ന് ജൂറി അംഗങ്ങൾ ജൂലായ് ആദ്യവാരം ഓൺലൈൻ പരിശോധന നടത്തും. ജൂലായ് അവസാന വാരത്തോടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. ആഗസ്റ്റ് 4ന് പുരസ്കാരം നൽകുമെന്ന് സി.പി.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്, ദമാം നവോദയ ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെ​ഡി​സെ​പ്:
ജൂ​ൺ​ 10​വ​രെ
മാ​റ്റം​ ​വ​രു​ത്താം

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ,​അ​ദ്ധ്യാ​പ​ക​ർ,​സ​ർ​വ​ക​ലാ​ശാ​ല​ ​ജീ​വ​ന​ക്കാ​ർ,​ത​ദ്ദേ​ശ​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​മെ​ഡി​സെ​പ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​യി​ൽ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളി​ൽ​ ​ജൂ​ൺ​ 10​വ​രെ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ശ്രി​ത​രെ​ ​പു​തു​താ​യി​ ​ഉ​ൾ​പ്പെ​ടു​ത്താ​നും​ ​നി​ല​വി​ലു​ള്ള​വ​രെ​ ​ഒ​ഴി​വാ​ക്കാ​നും​ ​ക​ഴി​യും.​വി​വാ​ഹം​ ​ക​ഴി​ച്ച​വ​രെ​യും​ ​ന​വ​ജാ​ത​ ​ശി​ശു​ക്ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്താം.
മ​ര​ണ​മ​ട​ഞ്ഞ​വ​രെ​യും​ ​വി​വാ​ഹ​മോ​ച​നം​ ​നേ​ടി​യ​വ​രെ​യും​ ​ഒ​ഴി​വാ​ക്കാം.​ ​പി​ന്നീ​ട് ​തി​രു​ത്ത​ൽ​ ​അ​നു​വ​ദി​ക്കി​ല്ല.​പ​രാ​തി​യും​ ​സ്വീ​ക​രി​ക്കി​ല്ല.​ ​സ​ർ​വീ​സി​ലു​ള​ള​വ​ർ​ ​വ​കു​പ്പ് ​ഡി.​ഡി.​ഒ​മാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ ​ട്ര​ഷ​റി​ ​ഓ​ഫീ​സ​ർ​ക്കു​മാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.​ ​പു​തു​താ​യി​ ​പെ​ൻ​ഷ​നാ​യ​വ​ർ​ ​അ​പേ​ക്ഷ​ ​ന​ൽ​കു​മ്പോ​ൾ​ ​സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴു​ള്ള​ ​പെ​ൻ​ ​ന​മ്പ​റും​ ​ന​ൽ​കേ​ണ്ട​താ​ണ്.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പാ​ർ​ട്ട് ​പേ​യ്മെ​ന്റി​ൽ​ ​നി​ന്ന് ​മെ​ഡി​സെ​പ് ​പ്രീ​മി​യം​ ​പി​ടി​ക്കാ​ൻ​ ​സ്പാ​ർ​ക്കി​ൽ​ ​സൗ​ക​ര്യ​മി​ല്ല.​ ​അ​ത് ​ക​ണ​ക്കാ​ക്കി​ ​പാ​ർ​ട്ട് ​പേ​യ്മെ​ന്റു​ള്ള​ ​മാ​സ​ങ്ങ​ളി​ൽ​ ​പ്രീ​മി​യം​ ​പി​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​തൊ​ട്ട​ടു​ത്ത​ ​മാ​സം​ ​കു​ടി​ശി​ക​സ​ഹി​തം​ ​പ്രീ​മി​യം​ ​പി​രി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​മെ​ഡി​സെ​പ് ​പ​ദ്ധ​തി​യു​ടെ​ ​മൂ​ന്നാം​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​ഡേ​റ്റാ​തി​രു​ത്ത​ൽ.