കിടപ്പ് രോഗികൾക്ക് തൊഴിൽ പരിശീലനം

Thursday 30 May 2024 12:02 AM IST
കിടപ്പ് രോഗികൾക്കുള്ള തൊഴിൽ പരിശീലനം വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി കിടപ്പ് രോഗികൾക്ക് തൊഴിൽ പരിശീലനം ആരംഭിച്ചു. കടിയങ്ങാട് തണൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് രണ്ടു ദിവസത്തെ പരിശീലനത്തിന് തുടക്കമിട്ടത്. ഡിഷ് വാഷ്, ബാത്ത്റൂം ക്ലീനർ, കുട നിർമ്മാണം, ഫ്ലോർ ക്ലീനർ തുടങ്ങിയവയുടെ നിർമ്മാണത്തിലാണ് ആദ്യഘട്ട പരിശീലനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, മെഡിക്കൽ ഓഫീസർ ഡോ.കെ. ബിന്ദു, ഡോ: ടി.പി. ശ്രുതി, ഡോ. നിഖില, ടി.പി. കാസിം , ട്രയിനർ റഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement