12 കോടിയുടെ വിഷു ബമ്പർ ആലപ്പുഴയ്ക്ക്, ഭാഗ്യശാലി കാണാമറയത്ത്

Thursday 30 May 2024 4:23 AM IST

തിരുവനന്തപുരം: വിഷു ബമ്പറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന് (വി.സി 490987). കൈതവന സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കൈതവനയിലെ തൃക്കാർത്തിക ഏജൻസിയിൽ നിന്ന് സബ് ഏജന്റ് തിരുവമ്പാടി കാർത്തികയിൽ ആർ.ജയലക്ഷ്മി വാങ്ങി വിറ്റ ടിക്കറ്റാണിത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പുന്നപ്ര സ്വദേശിയായ യുവാവാണ് വിജയിയെന്ന് അഭ്യൂഹം പരക്കുന്നുണ്ട്.

ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് ജയലക്ഷ്മിക്ക് ഒരു ഊഹവുമില്ല. വിഷു ബമ്പറിന്റെ പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് മാത്രമാണ് ജയലക്ഷ്മി കഴിഞ്ഞ 19ന് വാങ്ങിയത്. നാലു ദിവസം മുമ്പാണ് അവസാന ടിക്കറ്റ് വിറ്റുപോയത്. പഴവീട് മെഡിക്കൽ സെന്ററിന് സമീപം ചായയും സർബത്തും വിൽക്കുന്ന വി.ജെ സ്റ്റോഴ്സെന്ന പെട്ടിക്കടയിലാണ് ജയലക്ഷ്മി ലോട്ടറി കച്ചവടവും നടത്തുന്നത്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മൺസൂൺ ബമ്പർ പ്രകാശനം ചെയ്തു. വില്പന നാളെ മുതൽ തുടങ്ങും. 250 രൂപയാണ് ടിക്കറ്റ് വില.

Advertisement
Advertisement