നാഷണൽ ലാ കോൺഫറൻസിന് തുടക്കം

Thursday 30 May 2024 12:51 AM IST

കൊച്ചി: ഗവ. ലാകോളേജിൽ നാഷണൽ ലാ കോൺഫറൻസിന് തുടക്കമായി. ഗവ. ലാ കോളേജ് കലാലയ യൂണിയന്റെ ആഭിമുഖ്യത്തിൽ ലാ ജേർണൽ ക്ലബും ഭഗത് സിംഗ് സ്റ്റഡി സർക്കിളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ 17 സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും രാജ്യത്തെ പ്രമുഖ അഭിഭാഷകരും പങ്കെടുക്കും. ആദ്യദിനത്തിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക അഡ്വ. ഇന്ദിര ജയ്‌സിംഗ് വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ, അദ്ധ്യാപകരായ ഡോ. പ്രേംസി, ഡോ. മിനി പോൾ, യൂണിയൻ വൈസ് ചെയർപേഴ്‌സൺ സഞ്ജന എസ്. കുമാർ എന്നിവർ പങ്കെടുത്തു. ഇന്ന് മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കെ.എം.ജോസഫ്, മന്ത്രി പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement