കുടുംബശ്രീ സർഗോത്സവം

Thursday 30 May 2024 12:43 AM IST

പത്തനംതിട്ട : കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സർഗോത്സവം അരങ്ങ് 2024 കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ പിള്ള, കുടുംബശ്രീ എ.ഡി.എം സി.കെ.ബിന്ദുരേഖ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ വി.എസ്. ലീലാമ്മ, പൊന്നമ്മ ശശി, റിസോഴ്‌സ് പേഴ്‌സൺസ്, അയൽക്കൂട്ട ഓക്‌സിലറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്ത്രീകൾക്കായി നടത്തിവരുന്ന കരാട്ടെ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള യൂണിഫോം വിതരണവും നടന്നു. നാലു വേദികളിലായാണ് അയൽക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത്. ഓരോ വിഭാഗത്തിലും ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്ന വിജയികൾ ജൂൺ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാസർഗോഡ് നടക്കുന്ന സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കും.

Advertisement
Advertisement