കെ എസ് ആർ ടി സിയിൽ ബസ് കൺസഷൻ ഓൺലൈനിൽ

Thursday 30 May 2024 4:43 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻയാത്ര സംവിധാനം ഓൺലൈനാക്കും. കോളേജ് വിദ്യാർത്ഥികളുടെ കാര്യം നിലവിൽ വ്യക്തമാക്കിയിട്ടില്ല. https://www.concessionskrtc.comൽ School Student Regitsration/College student regitsration എന്ന ടാബിൽ അപേക്ഷിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ മൊബൈൽ നമ്പരിൽ സന്ദേശം ലഭിക്കും.
ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം കൺസെഷന് അംഗീകാരം ലഭിക്കും. ഇത് സംബന്ധിച്ച് മൊബൈലിൽ സന്ദേശം കിട്ടിയശേഷം സ്‌കൂൾവഴി ഓൺലൈനിൽ കൺസെഷൻതുക അടയ്ക്കാം. കൺസെഷൻ കാർഡ് സ്‌കൂളിൽ ലഭ്യമാകും. കാർഡ് തയ്യാറായ വിവരവും എസ്.എം.എസിലൂടെ അറിയാം. ഭാവിയിൽ കൺസെഷൻ കാർഡുകൾ ആർ.എഫ്.ഐ.ഡി സംവിധാനത്തിലേക്ക് മാറും. അക്കാഡമിക് കലണ്ടർ അനുസരിച്ച് മാത്രമേ യാത്രാസൗജന്യം ലഭിക്കുകയുള്ളൂ.
കൺസെഷൻ ലഭ്യമാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിയിൽ രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിനു മുമ്പ് https://www.concessionskrtc.com എന്ന വെബ്‌സൈറ്റിൽ Regitsration/College regitsration വിവരങ്ങൾ നൽകണം.

Advertisement
Advertisement