ഫ്രഞ്ച് ഓപ്പൺ : അൽക്കാരസും സിസ്റ്റിപ്പാസും മൂന്നാം റൗണ്ടിൽ

Wednesday 29 May 2024 11:14 PM IST

പാരീസ് : സ്പാനിഷ് താരം കാർലോസ് അൽക്കാരസും ഗ്രീക്ക് താരം സ്റ്റെഫാൻ സിസ്റ്റിപ്പാസും ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ഹോളണ്ടിന്റെ ജെസ്പർ ഡി യോംഗിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് അൽക്കാരസ് കീഴടക്കിയത്. സ്കോർ : 6-3,6-4,2-6,6-2. ആദ്യ രണ്ട് സെറ്റുകൾ നിഷ്പ്രയാസം നേടി ആത്മവിശ്വാസത്തിലായിരുന്ന അൽക്കാരസിനെ മൂന്നാം സെറ്റിൽ ഡച്ച് താരം ഞെട്ടിച്ചെങ്കിലും അടുത്ത സെറ്റും മത്സരവും അൽക്കാരസ് നേടിയെടുത്തു. കഴിഞ്ഞവർഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനൽ വരെയെത്തിയ താരമാണ് അൽക്കാരസ്.

സിസ്റ്റിപ്പാസും രണ്ടാം റൗണ്ടിൽ നാലുസെറ്റ് നീണ്ട പോരാട്ടത്തെ അതിജീവിച്ചാണ് മുന്നേറിയത്.ജർമ്മനിയുടെ ഡാനിയേൽ അത്മായറെ 6-3,6-2,7-6,6-4 എന്ന സ്കോറിനാണ് സിസ്റ്റിപ്പാസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഒൻസ് ജബേയുർ, സോഫിയ കെനിൻ എന്നിവർ മൂന്നാം റൗണ്ടിലേക്ക് കടന്നു.

Advertisement
Advertisement