വിശ്വംഭരൻ മനസിൽ കുറിച്ചു, 'ഞാൻ തന്നെ' ആ ഭാഗ്യവാൻ

Friday 31 May 2024 4:34 AM IST

ആലപ്പുഴ: നറുക്കെടുപ്പു ദിനത്തിലെ വാട്സ് ആപ്പ് മെസേജിൽ ടിക്കറ്റ് നമ്പർ കണ്ടപ്പോൾത്തന്നെ വിശ്വംഭരൻ മനസിലുറപ്പിച്ചു,​ ആ ഭാഗ്യവാൻ താൻതന്നെ. എന്നാൽ,

​ടിക്കറ്റ് ഒത്തുനോക്കലെല്ലാം നേരം പുലർന്നിട്ടാകാമെന്ന് തീരുമാനിച്ച് സുഖമായുറങ്ങി. 76കാരനായ ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വീട്ടിൽ വിശ്വംഭരൻ സഹോദരി സുമതിക്കുട്ടിയെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ടിക്കറ്റ് രാവിലെ വാങ്ങി വിജയം ഉറപ്പിച്ചു. തുടർന്ന് സഹോദരിയുടെ മരുമകൾ ഇന്ദു സുരേഷിനെയും കൂട്ടി ആലപ്പുഴ കൈതവനയിലെ തൃക്കാർത്തിക ലോട്ടറി ഏജൻസിയിലെത്തി. ഇതോടെ കേരളം കാത്തിരുന്ന ഭാഗ്യവാൻ വെളിച്ചത്തായി. സംഭവം അറിഞ്ഞെത്തിയ വാർത്താലേഖകരോട് വിശ്വംഭരൻ പറഞ്ഞു: 'ഇന്നലെവരെ സുഖമായുറങ്ങി,​ ഇനിയെങ്ങനെ എന്നറിയില്ല." വിഷു ബമ്പറിന്റെ 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

സി.ആർ.പി.എഫിലായിരുന്നു വിശ്വംഭരൻ. 20 വർഷത്തെ സേവനത്തിനൊടുവിൽ ലാൻസ് നായിക് ആയിരിക്കെ വോളന്ററി റിട്ടയർമെന്റ് എടുത്തു. എറണാകുളത്തെ ധനകാര്യ സ്ഥാനപനത്തിൽ സെക്യൂരിറ്റിയായി പ്രവർത്തിച്ചു. കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചു.

അഞ്ചു വർഷമായി ലോട്ടറിയെടുക്കുന്ന വിശ്വംഭരന്,​ അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്തവണ രണ്ടു ടിക്കറ്റെടുത്തു. പഴവീട്ടിലെ സബ് ഏജന്റ് ജയലക്ഷ്മിയുടെ കൈയിൽ നിന്നെടുത്തതാണ് സഹോദരിയെ ഏൽപ്പിച്ചത്. പഴവീട് ദേവീക്ഷേത്രത്തിനു സമീപത്തെ ലോട്ടറിക്കടയിൽ നിന്നെടുത്തത് സ്വന്തം കൈയിലും. ചൊവ്വാഴ്ചയിലെ സ്ത്രീ ശക്തി ലോട്ടറിയിൽ 5000 രൂപ സമ്മാനമടിച്ചിരുന്നു. 'എല്ലാം പഴവീട്ടമ്മയുടെ അനുഗ്രഹ"മെന്ന് വിശ്വംഭരൻ. ബമ്പർ ടിക്കറ്റും, സ്ത്രീ ശക്തി ടിക്കറ്റും ഒരുമിച്ചാണ് ഇന്നലെ ഫെഡറൽ ബാങ്ക് മുല്ലയ്ക്കൽ ശാഖയ്ക്ക് കൈമാറിയത്.

പ്രസന്നകുമാരിയാണ് ഭാര്യ. ടെക്നോപാർക്ക് ജീവനക്കാരി വീണയും സ്കൂൾ അദ്ധ്യാപിക വിദ്യയും മക്കളാണ്.

ബ​മ്പ​ർ​ ​അ​ടി​ച്ച​തോ​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്വ​ത്ത് ​വി​ഹി​തം​ ​വേ​ണ്ടെ​ന്ന് ​വി​ശ്വം​ഭ​ര​ൻ​ ​തീ​രു​മാ​നി​ച്ചു. സ​മ്മാ​ന​ത്തു​ക​ ​എ​ങ്ങ​നെ​ ​വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​

ഭാ​ഗ്യം​ ​വ​ന്ന​തും​ ​പോ​യ​തും

ഒ​റ്റ​ ​ന​മ്പ​റി​ന്റെ​ ​വ്യ​ത്യാ​സ​ത്തി​ലാ​ണ് ​ആ​ല​പ്പു​ഴ​ ​വ​ട​ശ്ശേ​രി​ക്ക​ര​ ​പു​തു​ചി​റ​യി​ൽ​ ​സു​ഗു​ണ​നെ​ ​ഭാ​ഗ്യം​ ​കൈ​വി​ട്ട​ത്.​ ​വി.​ ​സി​ 490987​ ​ന​മ്പ​റി​ന് ​ഒ​ന്നാം​ ​സ​മ്മാ​നം​ ​ല​ഭി​ച്ച​പ്പോ​ൾ​ ​ഇ​തേ​ ​സീ​രി​സി​ലെ​ 86,​ 88​ ​ന​മ്പ​റി​ൽ​ ​ടി​ക്ക​റ്റു​ക​ൾ​ ​സു​ഗു​ണ​ന്റെ​ ​കൈ​യി​ലാ​യി​രു​ന്നു.​ ​ഏ​ജ​ന്റ് ​ജ​യ​ല​ക്ഷ്മി​യു​ടെ​ ​പ​ക്ക​ൽ​ ​നി​ന്നാ​ണ് ​പ​ല​പ്പോ​ഴും​ ​സു​ഗു​ണ​ൻ​ ​ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​ത്.​ ​ജ​യ​ല​ക്ഷ്മി​യാ​ണ് ​ഇ​ക്കു​റി​ ​ടി​ക്ക​റ്റു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്തു​ ​ന​ൽ​കി​യ​തും.​ ​ആ​ ​സ​മ​യം​ 87​ ​ന്റെ​ ​ടി​ക്ക​റ്റ് ​വി​ശ്വം​ഭ​ര​ൻ​ ​വാ​ങ്ങി​ ​പോ​യി​രു​ന്നു.