ജോയിന്റ് പ്രിസർവേഷന്റെ നൂതന മാർഗവുമായി​ അൽ ആരിഫ് ഹോസ്പിറ്റൽ

Saturday 01 June 2024 1:10 AM IST
അൽആരി​ഫ ഹോസ്റ്റി​റ്റൽ

​തി​രുവനന്തപുരം: 25 വയസിനു ശേഷം മനുഷ്യ ശരീരത്തി​ലെ അവയവങ്ങൾക്ക് വളർച്ച ഉണ്ടാവില്ല.പ്രത്യക്ഷത്തിൽ മാത്രമല്ല പരോക്ഷമായും വാർദ്ധക്യം ശരീരത്തെ ബാധിച്ചു തുടങ്ങും. മുടികൊഴിച്ചിൽ, നര എന്നിവയ്ക്ക് പുറമേ ആന്തരികാവയവങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കും. മുട്ടിന് തേയ്മാനവും ഈ സമയത്ത് സംഭവിക്കും. എന്നാൽ

കാൽമുട്ടുകൾ മാറ്റിവയ്ക്കുന്നതി​ന് അതിന്റേതായ പരിമിതികൾ ഉണ്ട്. പറയുന്നത് തിരുവനന്തപുരം അമ്പലത്തറയിൽ പ്രവർത്തിക്കുന്ന അൽ ആരിഫ് ഹോസ്പിറ്റലി​ലെ ആർത്രോസ്‌കോപി വിഭാഗത്തിലെ ജോയിന്റ് പ്രിസർവേഷൻ സർജനായ ഡോ.ഷമ്മാസ് ബി.എം.

സ്വതന്ത്രമായി സഞ്ചരിക്കാനും ഇഷ്ടമുള്ളതൊക്കെ ചെയ്യാനും കാൽമുട്ടുകളുടെ ആരോഗ്യത്തെ സംരക്ഷി​ച്ച് നി​ലനി​ർത്തുന്നതി​ന് കുറഞ്ഞ ചെലവിൽ വഴി​യൊരുക്കുകയാണ് അൽ ആരിഫ് ഹോസ്പിറ്റൽ. കാൽമുട്ടുകളെ പ്രിസർവ് ചെയ്യുക അഥവാ ജോയിന്റ് പ്രിസർവേഷൻ ആണ് ഏറ്റവും ഫലപ്രദമായ ചികിത്സാമാർഗമെന്ന കണ്ടെത്തലി​ലൂടെ തി​കച്ചും നൂതനമായ ചി​കി​ത്സാരീതി​യൊരുക്കുകയാണ് ആശുപത്രി​യി​ൽ.

എന്താണ് ജോയിന്റ് പ്രിസർവേഷൻ?

വേറെ ഒരു മാർഗവും ഇല്ലെങ്കിൽ മാത്രമേ മുട്ട് മാറ്റി വയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാവൂ. നിലവിലുള്ള കാൽമുട്ടുകളെ പ്രിസർവ് ചെയ്യുക അഥവാ ജോയിന്റ് പ്രിസർവേഷൻ ആണ് ഏറ്റവും ഫലപ്രദമായ ചികിത്സാമാർഗം. മുട്ടിനുള്ളിലെ കാർട്ടിലേജ് തേഞ്ഞു പോകുമ്പോഴാണ് മുട്ട് തേഞ്ഞു തുടങ്ങുന്നത്. ഇതിനെ സംരക്ഷിക്കുന്നതിനെയാണ് ജോയിന്റ് പ്രിസർവേഷൻ എന്ന് പറയുന്നത്. അപകടങ്ങൾ സംഭവിക്കുമ്പോൾ കാർട്ടിലേജിന് പരിക്കേൽക്കാൻ സാദ്ധ്യത കൂടുതലാണ്. മുട്ടിലെ ലിഗമെന്റ് പൊട്ടിയിട്ടും സരക്ഷിക്കാത്തത്തും അപകടമാണ്. മെനിസ്‌കസ് സംരക്ഷിച്ചാൽ കാർട്ടിലേജും അതുവഴി മുട്ടും സംരക്ഷിക്കാം.

മെനിസ്‌ക്കസ് പ്രിസർവേഷനെക്കുറിച്ചുള്ള ചി​ന്ത മുൻപ് ഉണ്ടായി​രുന്നി​ല്ല.

മെനിസ്‌ക്കസ് തീരെ ഇല്ലെങ്കിൽ മാത്രം ട്രാൻസ്പ്ലാന്റ് നടത്താം. 40 വയസിനു മുകളിൽ ഉള്ളവർക്ക് മെനിസ്‌കസ് വളഞ്ഞ് പോയേക്കാം. അപ്പോൾ കാലിന്റെ വളവ് മാത്രം നിവർത്തും. അവർക്കും സർജറി ചെയ്ത് മുട്ട് സംരക്ഷിക്കാം. ഈ ഘട്ടവും കഴിഞ്ഞാൽ മാത്രമാണ് മുട്ട് മാറ്റി വയ്ക്കുന്നതി​നെ കുറിച്ച് ചിന്തിക്കേണ്ടത്. ജീവിതം കട്ടിലിൽ ആയ ഒരാൾക്ക് മുട്ട് മാറ്റി വച്ചാൽ എഴുന്നേറ്റ് നടക്കാൻ ആവും. അയാൾക്ക് ജീവിതം മുമ്പത്തേക്കാൾ നന്നായി ആസ്വദിക്കാനാവും. എന്നാൽ ഓടിച്ചാടി കളിക്കാൻ, കയറ്റം കയറാൻ എല്ലാം ആഗ്രഹിക്കുന്ന ഒരാൾ മുട്ട് മാറ്റിവച്ചാൽ പണ്ട് ആസ്വദിച്ച സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ സാധിച്ചേക്കില്ല.

കിടപ്പിലായി ജീവിതം ഇരുട്ടിലായ ഒരു 45കാരി ജീവിതം തിരിച്ചുനൽകിയ ജോയിന്റ് പ്രിസർവേഷൻ കഴി​ഞ്ഞ് ഡോക്ടർക്ക് നി​റകണ്ണോടെ നന്ദി പറഞ്ഞുകൊണ്ടാണ് ആശുപത്രിയുടെ പടിയിറങ്ങിയത്. ശസ്ത്രക്രിയ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം മുതൽ പണ്ടത്തെ പോലെ ഓടാനും ചാടാനും സാധിക്കും. 2019ലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ തുടങ്ങിയത്. ഇതിനോടകം 200ലേറെ പേരെ ചികിത്സിച്ചിട്ടുണ്ട്. കേരളത്തിൽ അപൂർവമായി മാത്രമേ ഇത് ചെയ്യുകയുള്ളൂ. ഇതിനെക്കുറിച്ച് ആശുപത്രിയിലെ ഡോക്ടർമാർ കൂടുതൽ ഗവേഷണത്തി​ലാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം

ജോയിന്റ് പ്രിസർവേഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ജോയിന്റ് ഉപയോഗിക്കണം എന്നതാണ്. ചെറുപ്പകാലം മുതൽ ഇത് ശീലിക്കണം. ചെറുപ്പം മുതൽ തറയിൽ കുത്തിയിരുന്ന് ശീലിക്കണം. അത് ആരോഗ്യം വർദ്ധിപ്പിക്കും. കസേരയിൽ ഇരിക്കുന്നത് കുറയ്ക്കണം.

Advertisement
Advertisement