പഠനോപകരണ വിതരണം

Saturday 01 June 2024 12:02 AM IST
എസ്.എൻ.ഡി.പി യോഗം പുറ്റെക്കാട് ശാഖയുടെ പഠനോപകരണ വിതരണം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബാബു പൂതംപാറ നിർവഹിക്കുന്നു

​ഫറോക്ക്: എസ്.എൻ.ഡി.പി യോഗം ഫറോക്ക് പുറ്റേക്കാട് ശാഖയുടെ പതിനഞ്ചാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു ശാഖാ പ്രസിഡന്റ്​ അത്തിക്കോട്ട് വേലായുധൻ ​ അ​ദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ​ ബാബു പൂതംപാറ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസെടുത്തു. എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ സെക്രട്ടറി ​ സതീഷ് കുമാർ അയനിക്കാട്, വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ശാഖാ സെക്രട്ടറി ദേവദാസ് മാട്ടുപുറത്ത്, കണ്ണാമ്പുറത്ത് മാധവൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement