പ്രതിഭകൾക്ക് അനുമോദനം

Saturday 01 June 2024 12:02 AM IST
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരിക.എ.കെയെ മേപ്പയ്യൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ ആദരിക്കുന്നു.

മേപ്പയ്യൂർ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരിക.എ.കെയെയും, പ്ലസ്ടു , എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സമന്വയ കൊഴുക്കല്ലൂർ അനുമോദിച്ചു. കാരയാട്ട് ഇ.വി.ഗോവിന്ദൻ മാസ്റ്റർ, എളങ്കൂറ്റിൽ ടി.കുഞ്ഞിരാമൻ മാസ്റ്റർ , പുത്തലത്ത് രാഘവൻ എന്നിവരുടെ ഓർമയ്ക്കുള്ള ഉപഹാരങ്ങൾ നൽകി. മേപ്പയ്യൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ വടക്കയിൽ, സഞ്ജയ് കൊഴുക്കല്ലൂർ, ടി.എൻ.അമ്മദ്, പി.കെ.രതീഷ് , എം.കെ.രാമചന്ദ്രൻ, ഇ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. എൻ.കെ.വിജയൻ സ്വാഗതവും പി.കെ.സുരേഷ് നന്ദിയും പറഞ്ഞു

Advertisement
Advertisement