ഡോ.കെ.കെ. സാജു കണ്ണൂർ വി.സി

Saturday 01 June 2024 4:43 AM IST

തിരുവനന്തപുരം: സുപ്രീംകോടതി പുറത്താക്കിയ ഡോ.ഗോപിനാഥ് രവീന്ദ്രന് പകരം കണ്ണൂർ യൂണിവേഴ്സിറ്റി താത്കാലിക വി.സിയായി ഡിസംബറിൽ നിയമിച്ച ഡോ.എസ്. ബിജോയ് നന്ദന്റെ കാലാവധി നീട്ടിയില്ല. പകരം ,കുസാറ്റിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.കെ.കെ.സാജുവിന് വി.സിയുടെ താത്കാലിക ചുമതല നൽകി ഗവർണർ ഉത്തരവിറക്കി.

ഡോ. ബിജോയിയുടെ കാലാവധി നീട്ടുന്നതിൽ ഗവർണർ തീരുമാനമെടുത്തില്ലെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി സീനിയർ പ്രൊഫസറും ഡീനുമായ അദ്ദേഹം ഇന്നലെ വിരമിച്ചു. കുസാറ്റിലെ മാനേജ്മെന്റ് പ്രൊഫസർ സ്ഥാനത്തു നിന്ന് മേയ് 31ന് വിരമിച്ച ശേഷവും ഓപ്പൺ സർവകലാശാലാ വി.സിയുടെ ചുമതലയിൽ തുടരാൻ ഡോ.വി.പി ജഗതിരാജിന് ഗവർണർ അനുമതി നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല വഹിച്ചിരുന്ന ഡോ. സിസാ തോമസ് 2023 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ചപ്പോൾ തുടരാൻ ഗവർണർ അനുമതി നൽകിയിരുന്നില്ല. പകരം ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിക്ക് അധിക ചുമതല നൽകുകയായിരുന്നു.

Advertisement
Advertisement