നാലു വർഷ ഡിഗ്രി സിലബസ് 10നകം: മന്ത്രി ആർ.ബിന്ദു

Saturday 01 June 2024 12:00 AM IST

കണ്ണൂർ: നാലു വർഷ ഡിഗ്രിക്കുള്ള സിലബസ് ജൂൺ പത്തിനകം തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. എല്ലാ സിലബസും പഠിച്ചിട്ടല്ല കുട്ടികൾ അഡ്മിഷൻ എടുക്കാറ്. കോഴ്സ് തുടങ്ങുന്നതിന് മുമ്പ് സിലബസ് തയ്യാറാകണം എന്നില്ല. സിലബസ് ഇല്ലാത്ത് അഡ്മിഷൻ പ്രക്രിയയെ ബാധിക്കില്ല. കണ്ണൂർ സർവകലാശാലയിൽ ചില പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസില്ലാതായത് സിലബസ് വൈകാൻ കാരണമായി.

ഡോ.​ഷാ​ലി​ജി​ന് ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​പി.​ആ​ർ.​ ​ഷാ​ലി​ജി​ന് ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​പൂ​ർ​ണ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​സീ​നി​യ​ർ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യി​ ​സ്ഥ​ലം​മാ​റ്റി​യി​ട്ടു​മു​ണ്ട്.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പാ​ഠ്യ
പ​ദ്ധ​തിപ​രി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​;​ ​സം​സ്ഥാ​ന​ത്തെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പാ​ഠ്യ​പ​ദ്ധ​തി​യും​ ​ഉ​ട​ൻ​ ​പ​രി​ഷ്‌​ക​രി​ക്കും.​ ​ഇ​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ജൂ​ണി​ൽ​ ​ആ​രം​ഭി​ക്കും.​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ,​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​എ​ന്നി​വ​യി​ൽ​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​പു​തു​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.
ശാ​സ്ത്രം,​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്രം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യാ​യ​ ​എ​ൻ.​സി.​ ​ഇ.​ആ​ർ.​ടി.​യു​ടെ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ഇ​തി​ൽ​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്ര​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​പു​സ്ത​ക​ങ്ങ​ൾ​ ​ഇ​നി​ ​കേ​ര​ളം​ ​ത​യ്യാ​റാ​ക്കാ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​എ​ൻ.​സി.​ ​ഇ.​ആ​ർ.​ടി​ ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​ ​താ​ല്പ​ര്യ​ത്തോ​ടെ​ ​ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ​ ​വി​ട്ടു​ക​ള​യു​ക​യും​ ​പ​ല​തും​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​നാ​ലാ​ണി​ത്.
2007​ ​ന് ​ശേ​ഷം​ ​സ​മ​ഗ്ര​മാ​യ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത് ​ഇ​പ്പോ​ഴാ​ണ്.​ .​ ​ച​രി​ത്രം,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​സോ​ഷ്യോ​ള​ജി,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ജ്യോ​ഗ്ര​ഫി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലാ​കും​ ​പ്ര​ധാ​ന​മാ​യും​ ​പു​തി​യ​ ​പു​സ്ത​കം​ ​ത​യ്യാ​റാ​ക്കു​ക.​എ​ന്നാ​ൽ​ ​ദേ​ശീ​യ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ശാ​സ്ത്ര​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​സി​ല​ബ​സാ​ണ് ​പ​രി​ഗ​ണി​ക്കു​ക​ ​എ​ന്ന​തി​നാ​ൽ​ ​ആ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​തു​ട​രും.​ ​ശി​ല്പ​ശാ​ല​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​കും​ ​പു​സ്ത​ക​ത്തി​ന്റെ​ ​ച​ട്ട​ക്കൂ​ട്ടി​ലേ​ക്ക് ​ക​ട​ക്കു​ക.​ര​ണ്ട് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​പാ​ഠ​പു​സ്ത​ക​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ഗു​ണ​മേ​ന്മ​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.

എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ്:
സ്കോ​ർ​ 10​ ​ദി​വ​സ​ത്തി​ന​കം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ക്കൊ​ല്ലം​ ​ആ​ദ്യ​മാ​യി​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തു​ന്ന​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​സ്കോ​ർ​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് 10​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 5​ ​മു​ത​ൽ​ 9​ ​വ​രെ​യാ​ണ്.​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​പ​ത്തി​നാ​ണ്.​ ​പി​റ്റേ​ന്നു​ ​ത​ന്നെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​പ​രാ​തി​ക​ളും​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​അ​റി​യി​ക്കാ​ൻ​ 3​ദി​വ​സ​ത്തെ​ ​സ​മ​യം​ ​ന​ൽ​കും.​ ​അ​തി​നു​ ​ശേ​ഷം​ ​ഉ​ട​ൻ​ ​സ്കോ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ജൂ​ൺ​ ​അ​വ​സാ​ന​ത്തോ​ടെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​ജൂ​ലാ​യ് ​ആ​ദ്യം​ ​കൗ​ൺ​സ​ലിം​ഗ് ​തു​ട​ങ്ങാ​നാ​ണ് ​നീ​ക്കം.

സം​സ്ഥാ​ന​ത്ത് 198,​ ​പു​റ​ത്ത് 4​ ​സെ​ന്റ​റു​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.​ 1.13​ല​ക്ഷം​ ​കു​ട്ടി​ക​ളാ​ണ് ​പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​ത്.​ ​സു​ര​ക്ഷാ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​വൈ​-​ഫൈ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​കൈ​മാ​റി​ല്ല.​ 130​ ​കോ​ളേ​ജു​ക​ളി​ലാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.​ ​അ​തേ​സ​മ​യം,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ന്യ​ജി​ല്ല​ക​ളി​ൽ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ല​ഭി​ച്ച​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷി​ച്ച​ ​ഒ​ട്ടേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കോ​ട്ട​യം​ ​ജി​ല്ല​യി​ലാ​ണ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ച​ത്.​ ​പ​ത്ത​നം​തി​ട്ട​ ​നി​ന്നു​ള്ള​ ​ചി​ല​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​മ​ല​പ്പു​റ​ത്താ​ണ് ​സെ​ന്റ​ർ.​ ​എ​ന്നാ​ൽ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റ് ​വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Advertisement
Advertisement