കുട്ടികൾ തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം മറ്റന്നാൾ

Saturday 01 June 2024 12:00 AM IST

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 3ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം 3ന് രാവിലെ 9.30ന് എളമക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ,തദ്ദേശാടിസ്ഥാനത്തിൽ എല്ലാ സ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.

പാഠപുസ്തകവിതരണം 96.7 ശതമാനം പൂർത്തിയായി. 1, 5, 7, 9 ക്ലാസുകളിൽ ഈ വർഷം മുതലുള്ള പ്രവർത്തന പുസ്തകങ്ങൾ ജൂൺ 10നകം എത്തും.

സംസ്ഥാനത്താകെ 6,842 എൽ.പി, 2993 യു.പി, 3139 ഹൈസ്കൂൾ, 2060 ഹയർ സെക്കൻഡറി, 389 വി.എച്ച്.എസ്.ഇ സ്കൂളുകളാണുള്ളത്.

കഴിഞ്ഞ അദ്ധ്യയന വർഷം 45,72,104 കുട്ടികളാണ് സ്കൂളിലെത്തിയത്.

സ്കൂൾ തുറക്കലിനോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച കരമന ബോയ്സ് എച്ച്.എസിൽ മന്ത്രി വി.ശിവൻകുട്ടി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. തൊഴിലാളി, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകൾ പങ്കാളികളായി. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിലപന തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

സൗ​ജ​ന്യ​ ​യൂ​ണി​ഫോം​ ​വി​ത​ര​ണം
അ​ന്തി​മ​ഘ​ട്ട​ത്തി​ൽ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​യൂ​ണി​ഫോം​ ​വി​ത​ര​ണം​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​വി​ത​ര​ണം​ ​ഉ​ട​ൻ​ ​ത​ന്നെ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​ക്ലാ​സു​ക​ളു​ള്ള​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ,​ 1​-​ 5​ ​വ​രെ​യു​ള്ള​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ,​ 1​-7​ ​വ​രെ​യു​ള്ള​ ​യു.​പി​ ​സ്‌​കൂ​ൾ,​ 5​ ​-7​ ​വ​രെ​യു​ള്ള​ ​യു.​പി​ ​സ്‌​കൂ​ൾ,​ 1​-​ 4​ ​വ​രെ​യു​ള്ള​ ​എ​യ്ഡ​ഡ് ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​കൈ​ത്ത​റി​ ​യൂ​ണി​ഫോ​മാ​ണ് ​ന​ൽ​കു​ന്ന​ത്.

സ​ർ​വ​ശി​ക്ഷാ​ ​കേ​ര​ള​ ​മു​ഖേ​ന​ ​കൈ​ത്ത​റി​ ​യൂ​ണി​ഫോം​ ​ന​ൽ​കാ​ത്ത​ 1​-​ 10​ ​വ​രെ​യു​ള്ള​ ​ക്ലാ​സു​ക​ളു​ള്ള​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​ഒ​ന്നു​ ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​ക്ലാ​സു​ക​ളി​ലു​ള്ള​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ബി.​പി.​എ​ൽ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ 5​ ​-​ 10​ ​വ​രെ​ ​ക്ലാ​സു​ക​ളു​ള്ള​ ​ഹൈ​സ്‌​കൂ​ളി​ലെ​ 5​-​ 8​ ​വ​രെ​യു​ള്ള​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ബി.​പി.​എ​ൽ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ 8​-​ 10​ ​വ​രെ​ ​ക്ലാ​സു​ക​ളു​ള്ള​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​എ​ട്ടാം​ ​ക്ലാ​സി​ലെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ബി.​പി.​എ​ൽ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​യൂ​ണി​ഫോം​ ​അ​ല​വ​ൻ​സ് ​ല​ഭി​ക്കും.

​കൈ​ത്ത​റി​ ​യൂ​ണി​ഫോം​ ​ന​ൽ​കാ​ത്ത​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ലെ​ കു​ട്ടി​ക​ൾ​ക്കും​ ​യൂ​ണി​ഫോം​ ​അ​ല​വ​ൻ​സ് ​ല​ഭി​ക്കും.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നാ​യും​ ​വാ​യി​ക്കാം


തി​രു​വ​ന​ന്ത​പു​രം​:​ 1,3,5,​ 7,​ 9​ ​ക്ലാ​സു​ക​ളി​ലെ​ ​പു​തു​ക്കി​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​h​t​t​p​s​:​/​/​s​c​e​r​t.​k​e​r​a​l​a.​g​o​v.​i​n​/​c​u​r​r​i​c​u​l​u​m​-2024​/​ ​ൽ​ ​മ​ല​യാ​ളം,​ ​ഇം​ഗ്ലീ​ഷ്,​ത​മി​ഴ്,​ക​ന്ന​ട​ ​മീ​ഡി​യ​ത്തി​ലു​ള്ള​ ​ഇ​ ​പു​സ്ത​ക​ങ്ങ​ൾ​ ​ല​ഭ്യ​മാ​ണ്.​ ​പ​ഴ​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​വെ​ബ്‌​സൈ​റ്റി​ലും​ ​സ​മ​ഗ്ര​ ​പോ​ർ​ട്ട​ലി​ലും​ ​ല​ഭ്യ​മാ​ണ്.

Advertisement
Advertisement