വോട്ടെണ്ണൽ 4ന് : ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ

Friday 31 May 2024 11:40 PM IST

പത്തനംതിട്ട : ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിക്കാറായി. വോട്ടെണ്ണൽ ചൊവ്വാഴ്ച നട‌ക്കാനിരിക്കെ, സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും ഇനി ആകാംക്ഷയുടെ മണിക്കൂറുകളാണ്.

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ്. ത്രിതല സുരക്ഷയിലാണ് സ്കൂൾ. ഇന്നലെ മുതൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. കേന്ദ്ര പൊലീസിന് പുറമേ സംസ്ഥാന പൊലീസും വോട്ടെണ്ണൽ കേന്ദ്രത്തിന് കാവലുണ്ട്. വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും യോഗം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

@ രാവിലെ എട്ട് മുതൽ തപാൽ വോട്ടുകൾ എണ്ണും

@ 8.30 മുതൽ ഇ.വി.എം കൗണ്ടിംഗ്

@ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്ക് ഏഴ് കൗണ്ടിംഗ് ഹാളുകൾ

@ കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.

@ കൗണ്ടിംഗ് ഏജന്റ് ഐ.ഡി കാർഡും ഫോറം 18 ന്റെ പകർപ്പും കരുതണം.

@ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കുമ്പോൾ റിട്ടേണിംഗ് ഓഫീസർ അനുവദിക്കുന്ന ബാഡ്ജ് കയ്യിൽ കരുതണം.

വിജയ പ്രതീക്ഷയിൽ മുന്നണികൾ

@ യു.ഡി.എഫ്

കുറഞ്ഞ ഭൂരിപക്ഷം 50,000. പോളിംഗ് കുറഞ്ഞത് എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളോടുള്ള എതിർപ്പ് കാരണം. മൂന്ന് സ്ഥാനാർത്ഥികളിൽ മികവുളളത് ആന്റോ ആന്റണിക്കെന്ന് വോട്ടർമാർ വിലയിരുത്തി. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

@ എൽ.ഡി.എഫ്

കുറഞ്ഞ ഭൂരിപക്ഷം 45000. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ടുകൾ ചെയ്യാതിരുന്നത് കാരണമാണ് പോളിംഗ് കുറഞ്ഞത്. തോമസ് ഐസക്കിന്റെ പുതിയ വികസന കാഴ്ചപ്പാട് ജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തി. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളോടുള്ള അതൃപ്തി എൽ.ഡി.എഫിന് ഗുണമാകും.

@ എൻ.ഡി.എ

കുറഞ്ഞ ഭൂരിപക്ഷം 30,000. മോദി പ്രഭാവം, യുവ സ്ഥാനാർത്ഥിയെന്ന നിലയിൽ അനിൽ ആന്റണിക്ക് ലഭിച്ച സ്വീകാര്യത. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളോടുള്ള എതിർപ്പ് എൻ.ഡി.എയ്ക്ക് ഗുണമാകും. ക്രിസ്ത്യൻ വോട്ടുകൾ വലിയ തോതിൽ ലഭിക്കുമെന്ന് വിശ്വാസം.

Advertisement
Advertisement