ടൂറിസ്റ്റ് കേന്ദ്രത്തിൽ കാട്ടാന സംഘം

Sunday 02 June 2024 12:11 AM IST

പെരുമ്പാവൂർ: അഞ്ചംഗ കാട്ടാനക്കൂട്ടം വനത്തിൽ നിന്ന് വെള്ളിയാഴ്ചനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനത്തിനെത്തി. എക്കോ ടൂറിസം കേന്ദ്രവും മിനി കാഴ്ച ബംഗ്ലാവുമായ കോടനാട് കപ്രിക്കാട് അഭയാരണ്യത്തിലാണ് വെളളിയാഴ്ച ഉച്ചക്ക് 2 മണിയോടെ അഞ്ചംഗ കാട്ടാനക്കൂട്ടം പുഴയിലൂടെ നീന്തി എത്തിയത്. മണിക്കൂറുകളോളം കോടനാട് കപ്രിക്കാട് അഭയാരണ്യത്തിൽ തമ്പടിച്ച കാട്ടാനകൂട്ടത്തെ മണിക്കൂറുകൾക്കു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേർന്ന് ഓടിക്കുകയായിരുന്നു. പുഴയിലൂടെ തന്നെ മടങ്ങിപ്പോയ കാട്ടാനക്കൂട്ടം എത്തപ്പെട്ടത് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ പാണിയേലി പോരിനു സമീപമുള്ള കടവിലാണ്.

Advertisement
Advertisement