ബോട്ട് ലൈസൻസ് പുതുക്കൽ: സാവകാശം നൽകണം

Sunday 02 June 2024 4:11 AM IST

കൊച്ചി: കേന്ദ്ര ഇൻലാൻഡ് വെസൽ ആക്ട് പ്രകാരം ജൂൺ ആറിന് ലൈസൻസ് കാലാവധി കഴിയുന്ന സ്രാങ്ക്, ഡ്രൈവർ, ലാസ്‌കർ എന്നിവരെ തുടർന്നും സർവീസ് നടത്താൻ അനുവദിക്കണമെന്ന് ഹൈക്കോടതി. സാവകാശം ആവശ്യപ്പെട്ട് തൊഴിലാളികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്.
2021ൽ നിലവിൽ വന്ന നിയമപ്രകാരം ഉൾനാടൻ ജലഗതാഗത മേഖലയിലെ തൊഴിലാളികൾ കേന്ദ്രം നിഷ്‌കർഷിക്കുന്ന യോഗ്യതയും പരിശീലനവും നേടണം. ലൈസൻസ് പുതുക്കാൻ പ്രത്യേക പരിശീലന പരിപാടിയിലും പങ്കെടുക്കണം. ഇതിൽ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement