കൊല്ലം പോർട്ടിലെത്തിയ സപ്ലൈ വെസലും ടഗും മടങ്ങി

Sunday 02 June 2024 12:12 AM IST

കൊല്ലം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒരാഴ്ച മുമ്പ് കൊല്ലം പോർട്ടിൽ അടുപ്പിച്ച ഓഫ്ഷോർ സപ്ലൈ വെസലും അദാനിയുടെ ടഗും ബാർജും മടങ്ങി. കഴിഞ്ഞമാസം 19നാണ് കൊച്ചിൻ ഷിപ്പ് യാർഡ്, ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റിക്ക് വേണ്ടി നിർമ്മിച്ച ഹൈഡ്രജൻ ഫ്യുവൽ ബോട്ടുമായി കൊച്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കസാൻഡ്ര എന്ന സപ്ലൈ വെസലാണ് കൊല്ലത്ത് അടുപ്പിച്ചത്. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയാണ് കസാൻഡ്ര അടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

രണ്ടാഴ്ച മുൻപാണ് അദാനിയുടെ ടഗും ബാർജും കൊല്ലം പോർട്ടിൽ എത്തിയത്. സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ആണ് ഇവ അടുപ്പിക്കാനുള്ള നടപടികളെടുത്തത്.

Advertisement
Advertisement