'ജീവാനന്ദം' നിർബന്ധമല്ലെന്ന് ധനമന്ത്രി

Sunday 02 June 2024 3:17 AM IST

തിരുവനന്തപുരം: 'ജീവാനന്ദം" പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും നിർബന്ധമാക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ജീവനക്കാർക്ക്‌ ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കാനും വിരമിച്ചശേഷം സ്ഥിരവരുമാനം ലഭ്യമാക്കാനുമാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

'ജീവാനന്ദം" പൂർണമായും ഇൻഷ്വറൻസ് പദ്ധതിയാണ്. പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള പെൻഷൻ പദ്ധതികളുമായി അതിന് ബന്ധമില്ല. നിലവിലെ വിപണിമൂല്യത്തെക്കാൾ ഉയർന്ന സ്ഥിരമായ പലിശ പദ്ധതി ഉറപ്പുവരുത്തും. തവണ വ്യവസ്ഥയിൽ പണം ഒടുക്കാനുള്ള സൗകര്യം ലഭ്യമാക്കും. രൂപരേഖ തയ്യാറായ ശേഷമേ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement