സിക്കിമിലും അരുണാചലിലും ഇന്ന് വോട്ടെണ്ണൽ

Sunday 02 June 2024 4:28 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിലും സിക്കിമിലും ഇന്നു വോട്ടെണ്ണും. 60 അംഗ അരുണാചൽ, 32 അംഗ സിക്കിം നിയമസഭകളിലേക്ക് ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചലിൽ കേവല ഭൂരിപക്ഷത്തിന് 31ഉം സിക്കിമിൽ 17ഉം സീറ്റുകൾ വേണം.

അരുണാചൽ പ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ഏറ്റുമുട്ടുന്നു. മുഖ്യമന്ത്രി പ്രേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ അടക്കം 10 ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. സിക്കിമിൽ പ്രാദേശിക പാർട്ടികളായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം.

Advertisement
Advertisement