തെരുവ് നായ്ക്കൾക്ക് കുത്തിവയ്‌പ്പ്

Sunday 02 June 2024 12:02 AM IST
തെരുവ് നായ്ക്കൾക്ക് കുത്തിവയ്‌പ്പ്

ചേളന്നൂർ: തെരുവ് നായ ശല്യം രൂക്ഷമായ ചേളന്നൂരിൽ നായകൾക്ക് പ്രതിരോധ കുത്തിവയ്പ് തുടങ്ങി. ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും വ്യാപകമായി കടിയേറ്റ പതിനേഴാം വാർഡ് പുതിയേടത്തു താഴം, ഒളോപ്പാറ പരിസരങ്ങളിലാണ് കുത്തിവയ്പ്പ് നൽകിയത്. ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് പി.പി. നൗഷീർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.നൗഷീർ, വാർഡ് മെമ്പർ വി.എം. ഷാനിഡോ വിനീഷ് എൻ വെറ്ററിനറി സർജൻ ഡോ.പ്രജിഷ കെ.പി. എമർജൻസി വെറ്ററിനറി സർജൻ, ഷൈജ.പി ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ, രമേശൻ, പുതുക്കുടി സജി,വി. കനകരാജൻ, സുമീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചേളന്നൂർ പഞ്ചായത്തിൽ വ്യാപകമായി തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്തിരുന്നു.

Advertisement
Advertisement