അനുസ്മരണവും സെമിനാറും

Sunday 02 June 2024 12:57 AM IST

തിരുവല്ല : ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറും അനുസ്മരണവും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ഡോ.രമേശ് ഇളമൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ ക്രിസ്റ്റഫർ ഫിലിപ്പ്, ബിനു കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, സൊസൈറ്റി സെക്രട്ടറി അഭിലാഷ് വെട്ടിക്കാടൻ,ശില്പ സൂസൻ തോമസ്,റോയ് വർഗീസ്, എം.ജി.എബ്രഹാം,ജിജി പെരിങ്ങര, രാധാകൃഷ്ണപണിക്കർ, എം.പി.പത്മനാഭൻ,ആർ ഭാസി,ഷൈജു, ടോണി ഇട്ടി,ജി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement