ഭവന ദാനവും യുവജന പ്രസ്ഥാന വാർഷികവും ഇന്ന്

Sunday 02 June 2024 1:08 AM IST
ഇടം പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച വീട്

കുണ്ടറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ഇടം പദ്ധതിയിലൂടെ പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽദാനവും ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ നടക്കും.

വാർഷിക സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കൊല്ലം മെത്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് യുവജനങ്ങൾക്കായി ക്ലാസ് നയിക്കും. ഇടം ഭവന പദ്ധതിയിലൂടെ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ സമർപ്പണവും കൂദാശയും ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും. മെത്രാസനത്തിലെ 65 ദൈവാലയങ്ങളിൽ നിന്നുള്ള യുവജനപ്രസ്ഥാന പ്രതിനിധികൾ പങ്കെടുക്കും. കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

Advertisement
Advertisement