നയൻറ്റി ബാച്ച് പൊലീസ് ധനസഹായ വിതരണം

Sunday 02 June 2024 1:09 AM IST
നയൻറ്റി ബാച്ച് പൊലീസ് (നിബാപോ) സംഘടനയുടെ 11-ാമത് ജീവകാരുണ്യ പ്രവർത്തത്തിന്റെ ഭാഗമായി കേരളപുരത്തുള്ള ഭിന്നശേഷി കുട്ടികൾ ഉൾപ്പെട്ട നിർധന കുടുംബത്തിന് പഠനോപകരണങ്ങളും, ഭക്ഷ്യ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്യുന്നു

കുണ്ടറ: നയൻറ്റി ബാച്ച് പൊലീസ് (നിബാപോ) സംഘടനയുടെ 11-ാമത് ജീവകാരുണ്യ പ്രവർത്തത്തിന്റെ ഭാഗമായി കേരളപുരത്തുള്ള ഭിന്നശേഷി കുട്ടികൾ ഉൾപ്പെട്ട നിർധന കുടുംബത്തിന് പഠനോപകരണങ്ങളും, ഭക്ഷ്യ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു.

കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജിമോൾ സംസാരിച്ചു. അഡ്മിൻമാരായ വിശ്വേശ്വരൻ പിള്ള ആമുഖ പ്രഭാഷണവും സുരേഷ് കുമാർ സ്വാഗതവും പറഞ്ഞു. ഓർമ്മച്ചെപ്പ് പ്രസിഡന്റ് ഷിബു ജെ.പീറ്റർ, നിബാപോ അഡ്മിൻമാരായ രാജേഷ് ദീപകം, ശശാങ്കൻ, ശ്രീനിവാസൻ, ഷാജഹാൻ, ബാലചന്ദ്രൻ, ഉണ്ണികൃഷ്ണൻ, രവി, അംഗങ്ങളായ അബ്ദുൽ സലീം, രാജു, അഷ്ടമൻ, സുരേഷ്, ബാസ്റ്റിൻ ആൽബി, പത്മരാജൻ, പൊതുപ്രവർത്തകനായ കേരളപുരം അജി, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement